പോസ്റ്റുകള്‍

  പ്രവാസത്തിന്റെ നേരങ്ങളിൽ.. --കെ.വി.അമീർ-- സ്വന്തം ദേശത്തിൽ നിന്നും ദൂരദേശത്തിലേക്ക് പറന്നവരുടെ പേരാണ് പ്രവാസി.. വന്നണഞ സമയങ്ങളുടെ തേജസ്സാർന്ന  ജീവിതത്തിന്  കാലചക്രങ്ങൾ മെല്ലെ ജരാനര തീർത്തു .. ഭൂതകാലത്തെ ആശയങ്ങൾ പുതിയ കാലത്ത് ആവശ്യാനുസരണം  നവീകരികരിക്കപ്പെട്ടു.. വരുന്ന നാളുകൾക്കൊത്ത പുതിയ  കഥകൾ  , സംസ്കാരങ്ങളുടെ വ്യത്യസ്തത നവ്യാനുഭവങ്ങൾ പകർന്നു നൽകി , പക്ഷെ പ്രവാസിക്ക്  സ്വന്തമായ ദേശമില്ലെന്നു വീണ്ടും അനുഭവപ്പെടുത്തി.. 80 കളിലും 90 കളിലും രൂപപ്പെട്ട ഈണങ്ങൾ  ഗൃഹാതുരത്വം അടക്കിപ്പിടിച്ച നേർത്ത ശബ്ദവീചികൾ തീർത്തു ഹൃദയത്തിൽ.. പൂർണമായ വാരാന്നങ്ങൾ, സുന്ദരമായ സന്ധ്യകളും, കൊഴിഞ്ഞു പോയ കാല നേരങ്ങളും ഓർമ്മകളുടെ മരീചിക തീർത്തു.. പല ഭാഷകളുടെ മിശ്രണം, അനേകം ജീവിതകഥകൾ...  അഖീ കൈഫ് അൽ ഹാൽ,  ബായിജാൻ ക്യാ ഹാൽ ഹേ.. ബ്രോ, ഹൗ ആർ യൂ.. പ്രവാസം വിശാലമായ ദേശ രാഷ്ട്ര  സൗഹൃദങ്ങൾ പൂക്കുന്ന ഇടങ്ങളായി.. പുനർവീഴുന്ന സ്നേഹ സൗഹൃദങ്ങൾ, എല്ലാവരും സ്വന്തമായ ദേശം തേടി.. പ്രവാസിയുടെ സ്വപ്നം എന്നും ഗൃഹാതുരത്വ ഗീതമാണ്.. പ്രവാസത്തിന്റെ നെടു നിശ്വാസങ്ങൾ പ്രിയ ദേശത്തിൽ നിന...
ഇമേജ്
 "ഈ നീട്ടിവെക്കൽ ഒരു രാഷ്ട്രീയ കുതന്ത്രം ആണ്" ജുഡീഷ്യറിയും എക്സിക്യു്ട്ടീവും ലെജിസ്ളേറ്റിവും ജനങ്ങളും പരസ്പരം പോരടിക്കേണ്ടിവരുന്ന അപൂർവ്വമായ ഇന്ത്യ ചരിത്രം ആണ് വരാൻ പോവുന്നത് . തെരുവുകളും കാമ്പസുകളും പൊതു ഇടങ്ങളും പ്രക്ഷുബ്ദമാവും .. കേന്ദ്രസർക്കാരിന്റെ നെറിക്കെട്ട പൗരത്വ വിവേചന ബില്ലിനെതിരെ രാജ്യത്തെ ജന സമൂഹങ്ങളോട്  സമരപോരാട്ടങ്ങൾ തുടരാൻ ആണ് ഇമ്മട്ടിൽ  കോടതി ആവശ്യപ്പെടുന്നത്. ജുഡീഷ്യറി പോലും നമ്മുടെ പോരാട്ടത്തിന്റെ തീക്ഷ്ണതയും ആത്മാർത്ഥയും അളക്കാനുള്ള തയ്യാറെടുപ്പിൽ ആണ് ഈ നാലാഴ്ച  സാവകാശം അമിത്ഷാക്ക് നൽകുന്നത്. കേരള സർക്കാരിനെ മാതൃകയാക്കി രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾ CAA , NPR , NRC വിഷയങ്ങളിൽ കൂടുതൽ കരുത്തുറ്റ നിലപാടുകൾ സ്വീകരിക്കേണ്ടി വരും എന്നാണ് മനസ്സിലാവുന്നത് . അങ്ങിനെ വരുമ്പോൾ  കേന്ദ്ര  സർക്കാരും RSS ഉം അത് അനിയന്ത്രിതമാം വിധം ദുരുപയോഗം ചെയ്യപ്പെട്ടാൽ  അധികാരത്തിന്റെ  കേന്ദ്രീകൃത ഫെഡറലിസത്തിൽ നിന്നും സംസ്ഥാനങ്ങൾ-നാട്ടുരാജ്യ സമാനമായ അധികാര തർക്കത്തിലേക്കു വഴിമാറുന്ന സാഹചര്യം കൂടി സമൂഹം അഭിമുഖീകരിക്കേണ്ടി വരും .ഫലത്തിൽ  സംഭവി...
ഇമേജ്
"സ്വാതന്ത്ര്യം സമത്വം സാഹോദര്യം"   പുനർവായിക്കപ്പെടുന്ന ഇന്ത്യ . --------------------------------------------------------------------------------------- കെ.വി അമീർ മണ്ണാർക്കാട് . --------------------------------------------- രാജ്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി മൂന്നാം ആണ്ടിലേക്ക് കടക്കുമ്പോൾ നമ്മൾ ഓർക്കാതെ പോവരുതെ സ്വാതന്ത്ര്യ പുലരിക്ക് വേണ്ടി ജീവൻ ത്യെജിച്ച രക്തസാക്ഷികളെ , അവരുടെ സ്വപ്നങ്ങളിൽ ഒരു ഭാരതമുണ്ടായിരുന്നു നാനാത്വത്തിൽ ഏകത്വം എന്ന മുദ്രാവാക്യം നെഞ്ചിൽ ചേർത്തു വെച് ക്ഷേമ രാഷ്ട്രത്തെ കെട്ടിപ്പടുക്കാൻ ഹിന്ദുസ്ഥാൻ ഹമാരാ എന്ന് പാടിയവർ.. ഹിന്ദുവും മുസൽമാനും ക്രൈസ്തവനും മതമുള്ളവനും മതമില്ലാത്തവനുമൊക്കെ കൈകോർത്ത ഇന്ത്യ .. ഗാന്ധിജിയും നെഹ്രുവും അബുല്കലാം ആസാദും അംബേദ്കറും സുഭാഷ് ചന്ദ്രബോസും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും സനാഉല്ല മക്തിതങ്ങളും ആലിമുസ്ലിയാരും എംപി നാരായണമേനോനും .. ബഹദൂർഷാസഫറും ലാലാ ലച്പത് റോയിയും താന്തിയതോപ്പിയും റാണിലക്ഷ്മി ഭായിയും അങ്ങിനെ എത്ര എത്ര മഹാരഥന്മാർ ..., പോരാട്ടത്തിന്റെ കനൽ വഴികളിൽ അവർക്ക് കൊടിയുടെ നിറങ്ങളിൽ വെത്യാസം ഉണ്ടായിരുന്നില്ല ഒന്ന് മ...

പ്രളയം പുതുക്കുന്ന മനുഷ്യ ഹൃദയം

പ്രകൃതിയുടെ  സംഹാരത്തിനപ്പുറം ഒരു നവീകരണ പ്രക്രിയ കൂടിയല്ലേ?? ഈ പ്രളയം എന്ന സന്ദേഹം പലർക്കുമുണ്ട്.. അഥവാ നമ്മൾ ആഗ്രഹിക്കുന്നില്ലെങ്കിലും.. നമ്മൾ അനുഭവിച്ചാലും ഇല്ലെങ്കിലും ഒരു ഭയം നമ്മെ പിടികൂടുന്നുണ്ട്.. അതല്ലേ യാഥാർഥ്യം.. എല്ലാ അതിരുകളെയും മായിച്ചു കളയുന്ന, തടഞ്ഞു നിർത്താൻ കഴിയാത്ത ജലപ്രവാഹമായി ദുരന്തം നമ്മിലേക്ക് പാഞ്ഞടുക്കുമ്പോൾ "മനുഷ്യൻ" എന്ന ഏകകമായി വിവേചനങ്ങളും അടയാളങ്ങളും തൻപോരിമയും സ്വത്വവും അപരത്വവും ഒക്കെ തകർന്നടിയും..     ഏത് തരത്തിലുള്ള ദുരന്തങ്ങൾ ആയാലും മനുഷ്യന്റെ നിസ്സഹായത ബോധ്യപ്പെടുന്നു നമുക്ക്.. (പള്ളിയും അമ്പലവും ഒലിച്ചുപോവുന്ന വാർത്ത കണ്ട യുക്തിവാദികൾ  "ദൈവം" എന്തെടുക്കുകയാണെന്ന് പരിഹസിക്കുന്നു..!) മത സ്തൂപങ്ങൾ മാത്രമല്ല മനുഷ്യരോടൊപ്പം മറ്റ് ജീവജാലങ്ങളും കൃഷിയിടങ്ങളും  പാർപ്പിടങ്ങളും തൊഴിലിടങ്ങളും ഫാക്ടറികളും, കൂടാതെ ശാസ്ത്രവും അതിന്റെ നിർമ്മിതികളും പ്രളയത്തിൽ തകർന്നു വീഴുമ്പോൾ ആ നിസ്സഹാവസ്ഥയിൽ മനുഷ്യന്റെ നിലനിൽപ്പിന്റെ അഭിലാശങ്ങളും ആശ്രയവും ആയി അവരുടെ ഹൃദയത്തിൽ ആശ്വാസം പകരുന്ന ഇനിയും ജീവിക്കാൻ പ്രേരണ നൽകുന്...
ഇമേജ്
ആത്മാവ് വാചാലതയ്ക്കപ്പുറം മൗനങ്ങൾക്ക് വലിയ അർത്ഥ തലങ്ങൾ ഉണ്ട്.. വർത്തമാനങ്ങൾക്കിടയിലെ ചെറിയ ചെറിയ മൗനങ്ങൾക്ക് സൗന്ദര്യം അനുഭവപ്പെടും.. ഞാൻ നാവ് മാത്രമല്ല, ചെവിയും കൂടിയാണ്.. കണ്ണടച്ച് ഹൃദയത്തിലേക്ക് എന്റെ ചിന്തകൾ എത്തിനോക്കുമ്പോൾ ജീവിതചിത്രം വരയ്ക്കുന്നു ചിത്രകാരൻ.. ഒരിക്കലും നിലയ്ക്കാത്ത പ്രയാണം തുടരുകയാണ്.. ആത്മാവിനെ തേടി.. കെ.വി.അമീർ
ഇമേജ്
"കൊള്ളപ്പലിശ'' ചത്തൊടുങ്ങാൻ ഇല്ല നമ്മൾ നിന്നുകാത്താൻ നേരമായി.. "അവർ കത്തി തീർന്നു.." നിവൃത്തിയില്ലാത്ത നിരാശകളുടെ അപക്വമാണ് മരണം.. പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ മരണം അവതരിക്കും.. പാമര സമൂഹം കഥയറിയാതെ വൈകാരികതയുടെ വേഷം അണിയും.. ബാങ്കുകാർ, അധികാരികൾ കൈമലർത്തി, മീഡിയകൾക്ക് സെൻസേഷനൽ ചാകര.. ശരീരം ഉപേക്ഷിച്ച എല്ലാ ആത്മാക്കൾക്കും എന്റെ  നെടുനിശ്വാസങ്ങൾ.. കെ.വി.അമീർ

വ്രതം ആത്മീയതയും വിശപ്പിനോടുള്ള ഐഖ്യപ്പെടലുമാണ്.

ഇമേജ്
റമദാന്റെ ആത്മീയതയും റമദാന്റെ പട്ടിണിയും വിശ്വാസികളില്നിന്ന് കൂടുതൽ അന്യമായിക്കൊണ്ടിരിക്കുന്നു.. മുൻപൊക്കെ സൽക്കാരങ്ങൾക് പട്ടിണിയുടെ രുചിയുണ്ടായിരുന്നു.. വിശപ്പിനോടും പട്ടിണിയോടും ആത്മീയമായ ഐഖ്യപ്പെടലാണ് വ്രതം.. എല്ലാ പ്രവാചകന്മാരും അവതാര പുരുഷന്മാരും ലളിതമായ ജീവിതത്തിനുടമകളായിരുന്നു.. ബൗദ്ധികതയുടെ മേലാപ്പിൽ നിന്നുകൊണ്ടാണ് ആത്മീയതയുടെ വികാസപരിണാമങ്ങൾ ലോകത്തുണ്ടായത്. ഇന്നിപ്പോൾ ദർശനങ്ങളും ആശയങ്ങളും മനുഷ്യന്റെ ദാർഷ്ട്യങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ്.. വിശക്കുന്നവൻ ആരുടെ ദാർഷ്ട്യത്തെയാണ് അനുസരിക്കേണ്ടത്? മനുഷ്യന്റെയോ?അതോ ദൈവത്തിന്റെയോ? ആത്മീയതയും അധികാരവുമെല്ലാം മനുഷ്യനിൽ പര്യാപ്തമായിരിക്കെ എന്ത്കൊണ്ട് ഭൂമിയിൽ സ്വർഗ്ഗമുണ്ടാവുന്നില്ല? ഭൂമിയിലെ സ്വർഗ്ഗം എന്നത് ക്ഷേമ ജീവിതമാണ്, ഭക്ഷണമാണ് പരമപ്രധാനം.. ഓരോ ജനതകളും നാഗരികതകളും ഈ ലോകത്ത് കടന്ന് പോയിട്ടുണ്ട് വലിയ തോൽവികളും വൻ വിജയങ്ങളും ലോകത്തിനു സംഭാവന നൽകികൊണ്ട്.. ജല്പനങ്ങളിൽ അഭിരമിക്കുന്ന സമൂഹത്തിന് പ്രവർത്തി പദങ്ങളിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയില്ലെന്ന് അനുഭങ്ങളുടെ ഈ നൂറ്റാണ്ടും വിളിച്ചുപറയുന്നുണ്ട്. 200 കോടി മനുഷ്യർക്ക് കുടിവെള്ളം...