പ്രളയം പുതുക്കുന്ന മനുഷ്യ ഹൃദയം

പ്രകൃതിയുടെ  സംഹാരത്തിനപ്പുറം ഒരു നവീകരണ പ്രക്രിയ കൂടിയല്ലേ??
ഈ പ്രളയം എന്ന സന്ദേഹം പലർക്കുമുണ്ട്..
അഥവാ നമ്മൾ ആഗ്രഹിക്കുന്നില്ലെങ്കിലും.. നമ്മൾ അനുഭവിച്ചാലും ഇല്ലെങ്കിലും ഒരു ഭയം നമ്മെ പിടികൂടുന്നുണ്ട്.. അതല്ലേ യാഥാർഥ്യം..

എല്ലാ അതിരുകളെയും മായിച്ചു കളയുന്ന, തടഞ്ഞു നിർത്താൻ കഴിയാത്ത ജലപ്രവാഹമായി ദുരന്തം നമ്മിലേക്ക് പാഞ്ഞടുക്കുമ്പോൾ "മനുഷ്യൻ" എന്ന ഏകകമായി വിവേചനങ്ങളും അടയാളങ്ങളും തൻപോരിമയും സ്വത്വവും അപരത്വവും ഒക്കെ തകർന്നടിയും..    

ഏത് തരത്തിലുള്ള ദുരന്തങ്ങൾ ആയാലും
മനുഷ്യന്റെ നിസ്സഹായത ബോധ്യപ്പെടുന്നു നമുക്ക്..

(പള്ളിയും അമ്പലവും ഒലിച്ചുപോവുന്ന വാർത്ത കണ്ട യുക്തിവാദികൾ  "ദൈവം" എന്തെടുക്കുകയാണെന്ന് പരിഹസിക്കുന്നു..!)

മത സ്തൂപങ്ങൾ മാത്രമല്ല
മനുഷ്യരോടൊപ്പം മറ്റ്
ജീവജാലങ്ങളും കൃഷിയിടങ്ങളും  പാർപ്പിടങ്ങളും തൊഴിലിടങ്ങളും ഫാക്ടറികളും, കൂടാതെ
ശാസ്ത്രവും അതിന്റെ നിർമ്മിതികളും പ്രളയത്തിൽ തകർന്നു വീഴുമ്പോൾ ആ നിസ്സഹാവസ്ഥയിൽ മനുഷ്യന്റെ നിലനിൽപ്പിന്റെ അഭിലാശങ്ങളും ആശ്രയവും ആയി അവരുടെ ഹൃദയത്തിൽ ആശ്വാസം പകരുന്ന ഇനിയും ജീവിക്കാൻ പ്രേരണ നൽകുന്ന ഒന്ന് തന്നെയാണ് ആത്മീയ വിശ്വാസം എന്നാണ് നാം മനസ്സിലാക്കേണ്ട ദൈവത്തിന്റെയും മതത്തിന്റെയും "മാനവികത" എന്ന് പറയുന്നത്.

വിപ്ലവത്തിന് ശേഷം എന്ത് എന്ന ആലങ്കാരിക ചോദ്യത്തിനപ്പുറമാണ് "പ്രളയത്തിന് ശേഷം" എന്ത് എന്നതിനുള്ള ഉത്തരം..
അതായത്
എല്ലാ അതിരുകളെയും വകഞ്ഞു മാറ്റി എല്ലാ ദുരന്തങ്ങളേയും അതിജീവിക്കാനും അതിജയിക്കാനും കഴിയുന്ന, നമ്മൾ ഒന്നാണെന്ന് പ്രഖ്യാപിക്കുന്ന,  മനുഷ്യന്റെ ധാർമിക ഇച്ഛാശക്തി കൂടുതൽ മനുഷ്യത്വത്തിന്റെ സാഹോദര്യത്തിന്റെ സഹവർത്തിത്വത്തിന്റെ സഹാനുഭൂതിയുടെ അനുകമ്പയുടെ സഹിഷ്ണുതയുടെ ഊർജ്ജപ്രവാഹമായി തീരുന്നു.

"കടലിലും കരയിലും
മനുഷ്യ കരങ്ങൾ ഇടപെട്ടതിന്റെ ദുരന്തഫലമായി നാശ നഷ്ടങ്ങൾ സംഭവിക്കുന്നു"വെന്ന വിശുദ്ധ ഖുർആൻ വാക്യങ്ങൾ മുമ്പെങ്ങോ വായിച്ചതായി ഓർക്കുന്നു..

സമൂഹം ഒരു ദുരന്ത മുഖത്ത് നിൽക്കുമ്പോൾ ഞാൻ എന്നോട് തന്നെയാണ് ആദ്യം ഉപദേശിക്കുന്നത്,

വേദം മനുഷ്യരെ ഉപദേശിച്ചപോലെ..

 "കാലം തന്നെയാണ് സത്യം ..
മനുഷ്യൻ മഹാ നഷ്ടത്തിലാണ്
 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും
സത്യംകൊണ്ടും ക്ഷമകൊണ്ടും പരസ്പരം ഉപദേശിച്ചവരും ഒഴിച്ച്."
------------------------
പ്രളയം വിതച്ച കേരളത്തിൽ പുനർനിർമാണത്തിനും സഹായത്തിനും മുന്നിട്ടിറങ്ങിയ എല്ലാ നന്മ മനസ്സുകൾക്കും കൂട്ടായ്മകൾക്കും ജാഗ്രതയോടെ പ്രവർത്തിക്കുന്ന സർക്കാരിനും പോലീസ് ,ഫയർ, മറ്റ് ഉദ്യോഗസ്ഥ,  പത്ര- മീഡിയ, മത- രാഷ്ട്രീയ-  സന്നദ്ധ സംഘടനകൾക്കും ഞങ്ങൾ പ്രവാസി സമൂഹത്തിന്റെ പിന്തുണ അർപ്പിക്കുന്നു..
ഹൃദയം കൊണ്ട് അഭിവാദ്യങ്ങൾ നേരുന്നു..
ഒപ്പം പ്രാർത്ഥനകളും..

കെ.വി.അമീർ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വ്രതം ആത്മീയതയും വിശപ്പിനോടുള്ള ഐഖ്യപ്പെടലുമാണ്.