"ഈ നീട്ടിവെക്കൽ ഒരു രാഷ്ട്രീയ കുതന്ത്രം ആണ്"



ജുഡീഷ്യറിയും എക്സിക്യു്ട്ടീവും ലെജിസ്ളേറ്റിവും ജനങ്ങളും പരസ്പരം പോരടിക്കേണ്ടിവരുന്ന അപൂർവ്വമായ ഇന്ത്യ ചരിത്രം ആണ് വരാൻ പോവുന്നത് . തെരുവുകളും കാമ്പസുകളും പൊതു ഇടങ്ങളും പ്രക്ഷുബ്ദമാവും ..

കേന്ദ്രസർക്കാരിന്റെ നെറിക്കെട്ട പൗരത്വ വിവേചന ബില്ലിനെതിരെ രാജ്യത്തെ ജന സമൂഹങ്ങളോട്  സമരപോരാട്ടങ്ങൾ തുടരാൻ ആണ് ഇമ്മട്ടിൽ  കോടതി ആവശ്യപ്പെടുന്നത്.
ജുഡീഷ്യറി പോലും നമ്മുടെ പോരാട്ടത്തിന്റെ തീക്ഷ്ണതയും ആത്മാർത്ഥയും അളക്കാനുള്ള തയ്യാറെടുപ്പിൽ ആണ് ഈ നാലാഴ്ച  സാവകാശം അമിത്ഷാക്ക് നൽകുന്നത്.

കേരള സർക്കാരിനെ മാതൃകയാക്കി രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾ CAA , NPR , NRC വിഷയങ്ങളിൽ കൂടുതൽ കരുത്തുറ്റ നിലപാടുകൾ സ്വീകരിക്കേണ്ടി വരും എന്നാണ് മനസ്സിലാവുന്നത് .
അങ്ങിനെ വരുമ്പോൾ  കേന്ദ്ര  സർക്കാരും RSS ഉം അത് അനിയന്ത്രിതമാം വിധം ദുരുപയോഗം ചെയ്യപ്പെട്ടാൽ  അധികാരത്തിന്റെ  കേന്ദ്രീകൃത ഫെഡറലിസത്തിൽ നിന്നും സംസ്ഥാനങ്ങൾ-നാട്ടുരാജ്യ സമാനമായ അധികാര തർക്കത്തിലേക്കു വഴിമാറുന്ന സാഹചര്യം കൂടി സമൂഹം അഭിമുഖീകരിക്കേണ്ടി വരും .ഫലത്തിൽ  സംഭവിക്കുക , നിയമവാഴ്ച തകർന്നടിയും സാമ്പത്തിക മാന്ദ്യം നിലവിലുള്ളതിനേക്കാൾ കൂപ്പ്കുത്തും, സാമുദായിക സംഘർഷങ്ങളും  കൊള്ളയും കൊള്ളിവെപ്പും അരക്ഷിതാവസ്ഥയും അസന്തുലിതാവസ്ഥയും കരിഞ്ചന്തയും  വ്യാപകമാവും, നാനാത്വത്തിൽ ഏകത്വവും  സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് എന്ന ഇന്ത്യയുടെ അധികാര ഗരിമയും നഷ്ടമാവും..

( കേരളത്തിലേക്ക് വരുമ്പോൾ : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പുകൾ ആസന്നമായ സാഹചര്യത്തിൽ സംയുക്ത സമരങ്ങളിലെ ശക്തി ക്ഷയിപ്പിക്കൽ  മാത്രമല്ല,  മതം ,മതേതരത്വം,  മാവോയിസ്റ്റ് - മുസ്ലിം തീവ്രവാദ ചാപ്പകുത്തൽ, അപരവൽക്കരണം എന്നിവ   പ്രയോഗിക്കാൻ സംസ്ഥാനത്തെ  ചില പൊളിറ്റിക്കൽ പാർട്ടി - കൾട്ട് പ്രമോട്ടിങ്  മെക്കോവേഴ്സിന് വീണ്ടും അവസരം കൈവന്നിരിക്കുന്നു ..ആ സംവിധാനത്തിലെ  എല്ലവർക്കും അതിൽ താൽപര്യം ഇല്ലെങ്കിലും അവർ അത് തുടരും എന്നാണു മനസ്സിലാവുന്നത്, നിലനിൽപ്പിന്റെ തെറ്റിദ്ധാരണ രാഷ്ട്രീയം ആണ് അതിലൂടെ വർക്ക്ഔട്ട് ആവുന്നത് ,അത് ഗുണം ചെയ്യുന്നതാവട്ടെ സംഘ്പരിവാറിനും .!!  )

-കെ.വി.അമീർ -
22/01/2020

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വ്രതം ആത്മീയതയും വിശപ്പിനോടുള്ള ഐഖ്യപ്പെടലുമാണ്.