പ്രവാസത്തിന്റെ

നേരങ്ങളിൽ..

--കെ.വി.അമീർ--


സ്വന്തം ദേശത്തിൽ നിന്നും ദൂരദേശത്തിലേക്ക് പറന്നവരുടെ പേരാണ് പ്രവാസി..

വന്നണഞ സമയങ്ങളുടെ തേജസ്സാർന്ന 

ജീവിതത്തിന്  കാലചക്രങ്ങൾ മെല്ലെ ജരാനര തീർത്തു ..

ഭൂതകാലത്തെ ആശയങ്ങൾ പുതിയ കാലത്ത് ആവശ്യാനുസരണം  നവീകരികരിക്കപ്പെട്ടു..

വരുന്ന നാളുകൾക്കൊത്ത പുതിയ  കഥകൾ  ,

സംസ്കാരങ്ങളുടെ വ്യത്യസ്തത നവ്യാനുഭവങ്ങൾ പകർന്നു നൽകി , പക്ഷെ

പ്രവാസിക്ക്  സ്വന്തമായ ദേശമില്ലെന്നു വീണ്ടും അനുഭവപ്പെടുത്തി..

80 കളിലും 90 കളിലും രൂപപ്പെട്ട ഈണങ്ങൾ  ഗൃഹാതുരത്വം അടക്കിപ്പിടിച്ച നേർത്ത ശബ്ദവീചികൾ തീർത്തു ഹൃദയത്തിൽ..

പൂർണമായ വാരാന്നങ്ങൾ, സുന്ദരമായ സന്ധ്യകളും, കൊഴിഞ്ഞു പോയ കാല നേരങ്ങളും ഓർമ്മകളുടെ മരീചിക തീർത്തു..


പല ഭാഷകളുടെ മിശ്രണം, അനേകം ജീവിതകഥകൾ... 

അഖീ കൈഫ് അൽ ഹാൽ,

 ബായിജാൻ ക്യാ ഹാൽ ഹേ..

ബ്രോ, ഹൗ ആർ യൂ..

പ്രവാസം വിശാലമായ ദേശ രാഷ്ട്ര  സൗഹൃദങ്ങൾ പൂക്കുന്ന ഇടങ്ങളായി..

പുനർവീഴുന്ന സ്നേഹ സൗഹൃദങ്ങൾ, എല്ലാവരും സ്വന്തമായ ദേശം തേടി..

പ്രവാസിയുടെ സ്വപ്നം എന്നും ഗൃഹാതുരത്വ ഗീതമാണ്..

പ്രവാസത്തിന്റെ നെടു നിശ്വാസങ്ങൾ

പ്രിയ ദേശത്തിൽ നിന്നകലുന്ന പ്രയാണം,

ദൂരദേശത്തുള്ള പ്രിയപ്പെട്ടവരുടെ അകലങ്ങൾ ,

പ്രവാസികളുടെ ഹൃദയത്തിൽ നിന്നും ഗദ്ഗദങ്ങളുടെ സ്മൃതിപദങ്ങൾ പതിയെ സഞ്ചരിച്ചു..

പുതിയ കാലത്തിന് എന്തൊരു വേഗത..

പണ്ട്..

കത്തെഴുതിയ കാലം ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി മനസ്സിൽ..

പ്രിയപ്പെട്ടവരേ.. സുഖം തന്നെയല്ലെ..!

ഇന്ന് അഭിസംബോധനകൾ മറന്നിരിക്കുന്നു!

ടിംഗ് .ടിംഗ്.. മെസ്സേജ് നോട്ടിഫിക്കേഷൻ!

വാട്‌സ്ആപ്പ്ൽ നമസ്തേ,ഗുഡ് മോർണിംഗ് അസ്സലാമു അലൈകും..

പ്രവാസത്തിന്റെ നേരങ്ങളിൽ..

തുടരും പിന്നെയും..


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വ്രതം ആത്മീയതയും വിശപ്പിനോടുള്ള ഐഖ്യപ്പെടലുമാണ്.