ഒരു ചുംബനംകൂടി തന്നേ പോകൂ ..
ഒരു നാളും നിന്നെ മറക്കില്ല ഞാൻ ...
ചുംബന സമരങ്ങളുടെ ഗതിയില്ലാ കാലത്തും കലാഭവൻ മണിയുടെ പാട്ടുകൾ എത്ര മനോഹരമായാണ് പ്രണയത്തെയും വിരഹത്തെയും ചുംബനങ്ങൾകൊണ്ട് കുളിരണിയിക്കുന്നത്..
"ഒരാണും പെണ്ണും ചുംബിച്ചാൽ ലോകം നന്നാവും" ഒന്നാവും എന്ന് പറഞ്ഞത് ഒക്ടോവിയോ പാസ്സ് ആണ്, ( അത് പൊതുജനമധ്യത്തിൽ വേണമെന്ന് കേട്ടിട്ടില്ല)
പാസ്സിന്റെ വരികൾ മലയാളത്തിലേക്ക് മാറ്റിയത് മലയാളത്തിന്റെ പ്രിയ കവി കടമ്മനിട്ടയാണെന്നു വായിച്ചതോർക്കുന്നു..
അക്കാലത്ത് ചുംബത്തിന്റെയും പ്രണയത്തിന്റെയും മാസ്മരികരൂപങ്ങൾ ഡെസ്കിന് മുകളിലും കലാലയങ്ങളുടെ ഇടനാഴികകളിലും മരച്ചുവട്ടിലും എന്തിന് മൂത്രപുരകളുടെ ചുവരുകളിൽ വരെ കൊറിയിട്ടിരുന്നു..
പ്രണയങ്ങളിലേ സുന്ദരമായ ചുംബനവും ഈ സമര ചുംബനവും ഒരു നിലക്കും എവിടെയും യോജിക്കുന്നില്ല.
സിനിമകളിൽ കാണുന്ന ചൂടൻ ചുംബനരംഗങ്ങൾ ഒരു മുറിയിൽ ഇരുന്ന് പ്രേക്ഷകന് ആനന്ദം കൊള്ളാം, എന്നാൽ സിനിമ ഷൂട്ടിംഗ് വേളയിൽ ഇതേ രംഗം ഒരാൾക്ക് ഒരു ആനന്ദവും നൽകില്ല എന്നതാണ് ആവിഷ്കാരവും റിയാലിറ്റിയും തമ്മിലുള്ള വിടവ്.
ചുംബനത്തിന്റെ രാഷ്ട്രീയം തിരഞ്ഞു പോവുമ്പോൾ ചുംബനത്തിന്റെ ആത്മീയതിൽ എത്തപ്പെടും എന്നതാണ് സത്യം.
ചുംബനം എതിർപ്പുകളെ അതിജയിക്കാനുള്ള വൈകാരികമായ കേവല പ്രകടനാൽമകതയല്ല .
ആവിഷ്കാരസ്വാതന്ത്രത്തെ തടഞ്ഞു നിർത്തുമ്പോൾ പരിസരം മറന്ന് നിർമ്മലമായ മനുഷ്യ പ്രേമത്തിന്റെ വ്യത്യസ്ത ഊർജ്ജങ്ങൾ ഉൾക്കൊള്ളുന്ന ചുംബനമെന്ന സംവിധാനത്തെ സമരവത്കരിക്കുന്നത് താൽപര്യങ്ങൾ സാമൂഹിക നന്മക്കാണെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.
കെ.വി.അമീർ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ