![]() |
| സ്ത്രീമേനിയെ വിവസ്ത്രയാക്കാൻ ആർക്കാണ് താല്പര്യം..? |
മാറു മറക്കാൻ കഴിയാത്ത സവർണ്ണ ജാതി വ്യവസ്ഥയുടെ കീഴാള
ജീവിതത്തിൽ നിന്നും സ്ത്രീ സമൂഹത്തിന്റെ പുരോഗതി അവൾ
ധരിക്കുന്ന വസ്ത്രത്തിൽ മാത്രം പരിമിതമല്ല, അതിനപ്പുറത്തേക്ക് വികസിച്ച ഒരു കാലത്തിലൂടെയാണ് നാം ജീവിക്കുന്നത് ,
അത് അഭിമാനകരമാണ് .
ദേശാന്തരങ്ങളായും സാംസ്കാരികമായും നാണം മറയ്ക്കാനുള്ള ബോധ്യങ്ങളിൽ നിന്നാണ്
വസ്ത്രം മനുഷ്യരിലേക്ക് പുരോഗമിക്കുന്നത് . വസ്ത്ര ധാരണത്തിലെ
സൗന്ദര്യംമൊക്കെ പിന്നീട് ഉണ്ടായ വികാസമാണ്.
മുസ്ലിം സ്ത്രീയുടെ പർദ്ദ എക്കാലത്തും വിവാദങ്ങളുടെ കറുത്ത കരുത്തുറ്റ അധ്യായമാണ്..
ഇസ്‌ലാമിക അടിസ്ഥാനം രൂപം കൊള്ളുന്നത് അറബ് സാംസ്‌ക്കാരിക ഭൂമിയിൽ നിന്നാവുമ്പോൾ അതിന്റെ പ്രാദേശിക പരിസ്ഥിതി കൂടി വസ്ത്ര ധാരണത്തിൽ പർദ്ധപോലുള്ള വസ്ത്രത്തിൽ ഉൾച്ചേർന്നിരിക്കുന്നു..
അത് എത്രത്തോളം ഇതര പ്രദേശങ്ങളിലേക്ക് അനുയോജ്യമാവും എന്നു കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ഒരു പൊളിറ്റിക്കൽ വിഷയം കൂടിയാണ്.
ഒരു പാട് ഗ്രന്ഥങ്ങൾ ഈ വിഷയത്തിൽ ഇറങ്ങിയിട്ടുണ്ട്.. പലപ്പോഴും യൂറോപ്യൻ രാജ്യങ്ങളിൽ അടക്കം സ്‌കൂളുകളിൽ യൂണിവേഴ്സിറ്റി കളിൽ എല്ലാം പർദ്ദയും ഹിജാബും നിരോധിക്കുന്നത് ദിനേന വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു..
മാത്രമല്ല മീഡിയകളിൽ സിനിമകളിൽ എല്ലാം തന്നെ മുസ്ലിം സ്ത്രീയുടെ വസ്ത്ര ധാരണത്തെ പരിഹസിക്കുകയും അപരവത്കരിക്കുകയും ചെയ്യുന്ന മനുഷ്യത്വ വിരുദ്ധ പ്രവണതകൾ നടന്നുകൊണ്ടിരിക്കുന്നു.
നമ്മുടെ നാട്ടിൽ എന്നാണ് പർദ്ദ സജീവമായത് ?
സ്ത്രീ ഇങ്ങിനെ മുഖമൊക്കെ മൂടി കെട്ടി പുതച്ചു ശ്വാസം മുട്ടി സമൂഹത്തിൽ ഇറങ്ങേണ്ടവളാണെന്നു ഒരു ഇസ്‌ലാമും പറയുന്നില്ല, പൗരോഹിത്യ സംഘടന മതം മുന്നോട്ട് വെക്കുന്ന അബദ്ധങ്ങൾ ഒരു മതത്തെ വലിയ രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.. ആ ധാരണ സ്ത്രീസമൂഹത്തിന് ഉണ്ടാവുകയാണ് വേണ്ടത് .
സ്ത്രീകളുടെ വസ്ത്ര ധാരണ രംഗത്ത് വലിയ മാറ്റം നിരന്തരം സംഭവിക്കുന്നുണ്ട് , വെള്ളക്കാച്ചും പെങ്കുപ്പായവും ഉണ്ടായിരുന്ന ഒരു കാലത്തിൽ നിന്നും സാരിയും ജംബറും പാവാടയും ഡാവിനിയും കഴിഞ്ഞു ചുരിദാറും മിഡി ടോപ്പും ചോളിയും അവിടുന്നു പുരോഗമിച്ചു ഷൊർട്സും ലെഗ്ഗിൻസും അങ്ങിനെ പുതിയ പുതിയ ട്രെന്റുകൾ സ്‌ത്രീ ശരീരത്തെ ആവശ്യത്തിനും അനാവശ്യത്തിനും അപ്പുറം വിവാദങ്ങളിലൂടെ സഞ്ചരിപ്പിക്കുന്ന കാഴ്ചയുടെ ഉപഭോഗ സംസ്കാരത്തിന്റെ വെറും ഉത്പന്നമായി കംബോളീകരിക്കപെട്ട ലോകം മാർക്കറ്റിലെ വെറുമൊരു ചരക്കായും കാണുമ്പോൾ മതങ്ങൾ എല്ലാം തന്നെ പഴഞ്ചൻ ആണെങ്കിലും സ്ത്രീയെ ആദരിക്കാനുള്ള സുരക്ഷിത വേഷ വിധാനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് പറയാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.
സ്ത്രീ പീഡനം സകലമാന സദാചാരങ്ങളെയും സ്ത്രീ സുരക്ഷയെയും അട്ടിമറിക്കുന്ന വേളയിൽ സ്ത്രീ സുരക്ഷ നിഷേധങ്ങളുടെ കാരണങ്ങളിൽ വലിയ ഒന്നായി എണ്ണാവുന്ന ഒരു രാഷ്ട്രീയ നിലപാട് വസ്ത്ര ധാരണത്തിന് ഉണ്ട് എന്ന് കൂടി പറയേണ്ടി വരും.
മാംസളമായ പെണ്ണുടലിനെ തുറിച്ചുനോക്കിയും തനിച്ചു കിട്ടുന്ന അവസരങ്ങളിൽ തൊട്ടു തലോടിയും ബലാത്സംഗം ചെയ്തു കൊന്നും കുഴിച്ചുമൂടിയും സ്ത്രീയെ അവമതിക്കുന്ന പീഡിപ്പിക്കുന്ന ഒരു ലോകം ശാസ്ത്രവും വിവര വിദ്യാഭ്യാസ സാങ്കേതിക വിദ്യകളും മറ്റെല്ലാം വികസിച്ചിട്ടും സ്ത്രീ എന്ന അമ്മയെ സഹോദരിയെ ഭാര്യയെ മകളെ അയൽവാസിനിയെ വെറും ശരീരമായി കാഴ്ചയിലേക്ക് സംവേദനം ചെയ്യുന്ന ദുരന്തമാണ് മാനവിക വിരുദ്ധ സ്ത്രീ വിരുദ്ധ ലോകത്തിന്റെ വസ്ത്രാക്ഷേപം .
കെ.വി.അമീർ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ