മണ്ണാർക്കാട് ട്രാഫിക് പരിഷ്കരണം
സൊലൂഷൻ അഥവാ പരിഹാരമാണ് വേണ്ടത്.
സമരം ഒരു പരിഹാരമല്ല,
ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തി ഗതാഗത പ്രശ്നം ഇല്ലാതാക്കാൻ പ്രായോഗിക നടപടികൾ ആണ് വേണ്ടത്.
ജംബോ കമ്മിറ്റികൾ ഉണ്ടാക്കി തെരുവിൽ ശബ്ദ ഗരിമയോ പ്രകടനമോ നടത്തുന്നത് വെറും പ്രതിഷേധം മാത്രമാണ്.
പരിഹാരം ആണ് വേണ്ടെതെങ്കിൽ വിഷയത്തിൽ പഠനം നടത്തി ബദൽ ഗതാഗത രീതി സമർപ്പിക്കാൻ കഴിയണം.
ഇവിടെ സമരം വെറും നിലവിളിയായി മാറുന്നു,അത്കൊണ്ട് മണ്ണാർക്കാടിന്റെ ഗതാഗത പ്രശ്നം ഒരിക്കലും പരിഹരിക്കപ്പെടുകയില്ല.
പ്രതിഷേധങ്ങള്പോലും ഇന്ന് ഗതാഗത കുരുക്ക് ആണ് മണ്ണാർക്കാടിന്.
ദീർഘ കാലാടിസ്ഥാനത്തിലുള്ള വലിയ പരിഹാരം എന്നത് നമ്മളൊക്കെ കുറേക്കാലമായി കേൾക്കുന്ന ബൈപ്പാസ് റോഡ് ആണ് വട്ടമ്പലം - ചൂരിയോട് ബന്ധിപ്പിക്കുന്ന ബദൽ റോഡ് ,അത് വെറും സ്വപ്നമായി നിൽക്കുന്നുണ്ട്.
നിലവിലെ ട്രാഫിക് പ്രശ്നത്തിന് സഞ്ചാര സമയ ക്രമീകരണങ്ങൾ ആലോചിക്കാവുന്നതാണ്. തിരക്കുള്ള ദിവസങ്ങൾ രാവിലെ ഇത്ര സമയം മുതൽ ഇത്ര സമയത്ത് ബൈപാസ് വഴി,അല്ലെങ്കിൽ വലിയ വാഹനങ്ങൾ മണ്ണാർക്കാട് പ്രവേശിക്കാതെ തിരിച്ചുവിടൽ, പ്രവേശനത്തിന് സമയം ക്രമീകരിക്കൽ .തുടങ്ങിയ രീതികൾ പ്രായോഗികമായി കണ്ടെത്തി നടപ്പിൽ വരുത്താനെ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യാവുന്ന പരിഹാരം എന്ന് എനിക്ക് തോന്നുന്നത്.
എന്തായാലും പഴയപോലെ നിർബാധം എല്ലാ വാഹനങ്ങളും ടൗണിൽ പ്രവേശിക്കൽ ഗുണകരമല്ല. എന്നാൽ ട്രാഫിക് പരിഷ്‌കാരം ജനങ്ങളെയും ആട്ടോ ടാക്സി തൊഴിലാളികളെയും കച്ചവടക്കാരെയും പ്രയാസപ്പെടുത്തുന്നതാവരുതെന്നും താത്പര്യപ്പെടുന്നു.
കെ.വി.അമീർ
![]() |
| ട്രാഫിക് പരിഷ്കരണ കാഴ്ച്ച. |

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ