ഹാദിയ ( അഖില ) മൗലികാവകാശ
 ധ്വംസനത്തിന്റെ  വലിയ  ഇരയാണ്: 

ഇഷ്ടമുള്ള മതം സ്വീകരിക്കാനും  ഇഷ്ടമുള്ളവരുടെ പരസ്പര   വിവാഹവും ഭരണഘടന അനുവദിച്ച മൗലികാവകാശമായിരിക്കെ തുല്യ നീതി എന്നത് രാജ്യത്ത് അപകടപ്പെട്ടിക്കുരിക്കുന്നു .
 ഇക്കഴിഞ്ഞ ദിവസ പോലും കേരളത്തിൽ ഇല്ലെന്നു വ്യക്തമായ  ലൗ ജഹാദിന്റെ അകൗണ്ടിൽ ഹാദിയ കേസ് വരവ് വെക്കാൻ സംഘപരിവാർ ആസൂത്രിതമായി നടത്തുന്ന വർഗ്ഗിയ  അജണ്ടകൾ മതേതര സമൂഹത്തിന്റെ മൗനത്തിൽ ഒളിച്ചിരിക്കുന്നു .
ഒരു പക്ഷെ ആ മൗനം എന്തുകൊണ്ട് എന്നതിന് പിന്നിൽ സംശയാസ്പദമായ ചില സാഹചര്യങ്ങൾ ഉണ്ട്  അത് ചില മത ധ്രുവീകരണ തീവ്രവാദ പശ്ചാത്തല  ശക്തികൾ ഈ കേസിന്റെ സംശയ നിഴലിൽ ആണ് എന്നുള്ളത് കൂടി അനാവരണം ചെയ്യേണ്ടതുണ്ട് .
2015 മുതൽ ഇസ്‌ലാം മതം ആകർഷിച്ച അഖില 2016  ജനുവരി വീട്ടിൽ നിന്നിറങ്ങി ഒപ്പം പഠിക്കുന്ന മുസ്ലിം കൂട്ടുകാരിയുടെ വീട്ടിൽ താമസിച്ചു എന്നും തുടർന്ന് മഞ്ചേരിയിലെ മത പഠന ശാലയായ സത്യസരണിയിലെത്തി എന്നും അന്വേഷണ ഉദ്യോഗസ്ഥർ  ചൂണ്ടികാണിക്കുന്നു
2016 മുതൽ കോടതി നിരീക്ഷണത്തിൽ ഉള്ള ഒരു  കാര്യമായി കേരളീയ സമൂഹം ശ്രദ്ധിക്കാത്ത വിഷയമായിരുന്നു അഖിലയുടെ മതം മാറ്റവും തുടർന്ന് SDPI ( പോപുലർഫ്രണ്ട്ന്റെ  രാഷ്ട്രീയ രുപം  )  പ്രവർത്തകനുമായ   ഷെഫിൻ ജഹാനുമായുള്ള ( കോടതിയെ അറിയിക്കാതെയുള്ള ) വിവാഹ ബന്ധവും. ഇതിനിടയിൽ സൈനബ എന്ന നാഷണൽ വിമൻസ് ഫ്രണ്ട് നേതാവെന്ന് പറയപ്പെടുന്ന സ്ത്രീ യോടൊപ്പം അഖിലയെ താമസിക്കാൻ കോടതി അനുമതി നൽകി എന്നും സത്യസരണിയിൽ പഠനം തുടരാൻ അനുമതി നൽകിയതായും   അറിയുന്നു ,
വിവാഹത്തിൽ സംശയിക്കത്തക്ക  ഒന്നുമുണ്ടായിരുന്നില്ലെന്നു  ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായും പറയപ്പെടുന്നു .

ഇവിടെ മത പരിവർത്തനത്തെ കുറിച്ച് ചർച്ചചെയ്യുമ്പോൾ അതിന്റെ ഉപ ചർച്ചകൾ ഉപ ചോദ്യങ്ങൾ ഉയർന്നു വരും  ..

ഹാദിയ അവളുടെ മാതാപിതാക്കളോടൊപ്പം കഴിയുന്നത് മതപരമായും ഭരണഘടനാപരമായും തെറ്റായ ഒരു കാര്യമാണോ ?
മാതാപിതാക്കളെ അംഗീകരിക്കാൻ കഴിയാത്ത ഏതു ഇസ്‌ലാം ആയിരിക്കും  മതം മാറ്റത്തിന് പ്രേരണ ആയിട്ടുണ്ടാവുക ? വിവാഹം അതിൽ ഒരു ഘടകമാണോ.?
വിശ്വാസിയല്ലാത്ത രക്ഷാകർത്താവായ  അബൂഥാലിബിന്റെ കൂടെ താമസിച്ച മുഹമ്മദ് നബിയിൽ ഇത്തരം  മതം മാറ്റ വിഷയത്തിൽ  മാതൃകയുണ്ടോ?
സ്വന്തം വീട്ടിൽ മാതാപിതാക്കളോടൊപ്പം കഴിയുന്ന അഖിലയെന്ന ഹാദിയക്ക് ഏതു നീതി നിഷേധത്തെയാണ് മതവും മതേതര പൊതു സമൂഹവും കല്പിച്ചു നൽകേണ്ടത് ?

രാജ്യത്ത്ഭരണഘടന പൗരന് എന്നതുപോലെ അതോടൊപ്പം തന്നെ ഇത്തരം വിഷയങ്ങളിൽ  വിശ്വാസികൾക്ക് പ്രവാചകചര്യയും പരിഗണിക്കേണ്ടിവരും .
വിവാദങ്ങൾക്കപ്പുറം സത്യവും നീതിയും തെളിഞ്ഞു വരട്ടെ ..
വൈകാരികതക്കപ്പുറം പ്രശ്നങ്ങളെ സംഗീർണ്ണമാക്കുന്ന  ധ്രുവീകരണ ശക്തികളെ അവഗണിച്ചുകൊണ്ട്
സഹോദരി അഖിലയെന്ന ഹാദിയക്ക് നീതി ലഭ്യമാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു .

......................................................................
കോടതി NIA ക്കു നൽകിയ കേസിൽ കേരള സർക്കാരും മുഖ്യമന്ത്രിയും ഒന്ന് ചെയ്‌തില്ല എന്ന മുറവിളി ചില  സമുദായ സംഘടനകൾ ഉയർത്തുന്നുണ്ട് , അനുയായികൾ സോഷ്യൽ മീഡിയകളിൽ യുദ്ധ സമാനതസൃഷ്ടിക്കുന്നുണ്ടെങ്കിലും  ആത്മാർത്ഥമായി  മുഖ്യധാരാ മുസ്ലിം സംഘടനകൾ ഈ വിഷയത്തിൽ മൗനം തുടരുന്നുണ്ട്,(പോപ്പുലർ ഫ്രണ്ട് SDPI സംവിധാനങ്ങളെ മുഖ്യ ദ്ധാരാ മുസ്ലിം സംഘടനകൾ അംഗീകരിക്കുന്നില്ല എന്നതാണോ ഈ മൗനം ?)
  നിയമസഭയിൽ UDF ഉം  മുഖ്യ പ്രതിപക്ഷമായ  സമുദായിക പാർട്ടി ലീഗിനും ഇടത് ഭരണത്തെ  എതിർക്കുന്ന  വെറും രാഷ്ട്രയ അജണ്ടകൾ മാത്രമാണുള്ളത് .

കെ.വി.അമീർ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വ്രതം ആത്മീയതയും വിശപ്പിനോടുള്ള ഐഖ്യപ്പെടലുമാണ്.