"സ്വാതന്ത്ര്യം സമത്വം സാഹോദര്യം" പുനർവായിക്കപ്പെടുന്ന ഇന്ത്യ . --------------------------------------------------------------------------------------- കെ.വി അമീർ മണ്ണാർക്കാട് . --------------------------------------------- രാജ്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി മൂന്നാം ആണ്ടിലേക്ക് കടക്കുമ്പോൾ നമ്മൾ ഓർക്കാതെ പോവരുതെ സ്വാതന്ത്ര്യ പുലരിക്ക് വേണ്ടി ജീവൻ ത്യെജിച്ച രക്തസാക്ഷികളെ , അവരുടെ സ്വപ്നങ്ങളിൽ ഒരു ഭാരതമുണ്ടായിരുന്നു നാനാത്വത്തിൽ ഏകത്വം എന്ന മുദ്രാവാക്യം നെഞ്ചിൽ ചേർത്തു വെച് ക്ഷേമ രാഷ്ട്രത്തെ കെട്ടിപ്പടുക്കാൻ ഹിന്ദുസ്ഥാൻ ഹമാരാ എന്ന് പാടിയവർ.. ഹിന്ദുവും മുസൽമാനും ക്രൈസ്തവനും മതമുള്ളവനും മതമില്ലാത്തവനുമൊക്കെ കൈകോർത്ത ഇന്ത്യ .. ഗാന്ധിജിയും നെഹ്രുവും അബുല്കലാം ആസാദും അംബേദ്കറും സുഭാഷ് ചന്ദ്രബോസും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും സനാഉല്ല മക്തിതങ്ങളും ആലിമുസ്ലിയാരും എംപി നാരായണമേനോനും .. ബഹദൂർഷാസഫറും ലാലാ ലച്പത് റോയിയും താന്തിയതോപ്പിയും റാണിലക്ഷ്മി ഭായിയും അങ്ങിനെ എത്ര എത്ര മഹാരഥന്മാർ ..., പോരാട്ടത്തിന്റെ കനൽ വഴികളിൽ അവർക്ക് കൊടിയുടെ നിറങ്ങളിൽ വെത്യാസം ഉണ്ടായിരുന്നില്ല ഒന്ന് മ...