പോസ്റ്റുകള്‍

മേയ്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
"കൊള്ളപ്പലിശ'' ചത്തൊടുങ്ങാൻ ഇല്ല നമ്മൾ നിന്നുകാത്താൻ നേരമായി.. "അവർ കത്തി തീർന്നു.." നിവൃത്തിയില്ലാത്ത നിരാശകളുടെ അപക്വമാണ് മരണം.. പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ മരണം അവതരിക്കും.. പാമര സമൂഹം കഥയറിയാതെ വൈകാരികതയുടെ വേഷം അണിയും.. ബാങ്കുകാർ, അധികാരികൾ കൈമലർത്തി, മീഡിയകൾക്ക് സെൻസേഷനൽ ചാകര.. ശരീരം ഉപേക്ഷിച്ച എല്ലാ ആത്മാക്കൾക്കും എന്റെ  നെടുനിശ്വാസങ്ങൾ.. കെ.വി.അമീർ

വ്രതം ആത്മീയതയും വിശപ്പിനോടുള്ള ഐഖ്യപ്പെടലുമാണ്.

ഇമേജ്
റമദാന്റെ ആത്മീയതയും റമദാന്റെ പട്ടിണിയും വിശ്വാസികളില്നിന്ന് കൂടുതൽ അന്യമായിക്കൊണ്ടിരിക്കുന്നു.. മുൻപൊക്കെ സൽക്കാരങ്ങൾക് പട്ടിണിയുടെ രുചിയുണ്ടായിരുന്നു.. വിശപ്പിനോടും പട്ടിണിയോടും ആത്മീയമായ ഐഖ്യപ്പെടലാണ് വ്രതം.. എല്ലാ പ്രവാചകന്മാരും അവതാര പുരുഷന്മാരും ലളിതമായ ജീവിതത്തിനുടമകളായിരുന്നു.. ബൗദ്ധികതയുടെ മേലാപ്പിൽ നിന്നുകൊണ്ടാണ് ആത്മീയതയുടെ വികാസപരിണാമങ്ങൾ ലോകത്തുണ്ടായത്. ഇന്നിപ്പോൾ ദർശനങ്ങളും ആശയങ്ങളും മനുഷ്യന്റെ ദാർഷ്ട്യങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ്.. വിശക്കുന്നവൻ ആരുടെ ദാർഷ്ട്യത്തെയാണ് അനുസരിക്കേണ്ടത്? മനുഷ്യന്റെയോ?അതോ ദൈവത്തിന്റെയോ? ആത്മീയതയും അധികാരവുമെല്ലാം മനുഷ്യനിൽ പര്യാപ്തമായിരിക്കെ എന്ത്കൊണ്ട് ഭൂമിയിൽ സ്വർഗ്ഗമുണ്ടാവുന്നില്ല? ഭൂമിയിലെ സ്വർഗ്ഗം എന്നത് ക്ഷേമ ജീവിതമാണ്, ഭക്ഷണമാണ് പരമപ്രധാനം.. ഓരോ ജനതകളും നാഗരികതകളും ഈ ലോകത്ത് കടന്ന് പോയിട്ടുണ്ട് വലിയ തോൽവികളും വൻ വിജയങ്ങളും ലോകത്തിനു സംഭാവന നൽകികൊണ്ട്.. ജല്പനങ്ങളിൽ അഭിരമിക്കുന്ന സമൂഹത്തിന് പ്രവർത്തി പദങ്ങളിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയില്ലെന്ന് അനുഭങ്ങളുടെ ഈ നൂറ്റാണ്ടും വിളിച്ചുപറയുന്നുണ്ട്. 200 കോടി മനുഷ്യർക്ക് കുടിവെള്ളം...
ഇമേജ്
ഒരു ചുംബനംകൂടി തന്നേ പോകൂ .. ഒരു നാളും നിന്നെ മറക്കില്ല ഞാൻ ... ചുംബന സമരങ്ങളുടെ ഗതിയില്ലാ കാലത്തും കലാഭവൻ മണിയുടെ പാട്ടുകൾ എത്ര മനോഹരമായാണ് പ്രണയത്തെയും വിരഹത്തെയും ചുംബനങ്ങൾകൊണ്ട് കുളിരണിയിക്കുന്നത്..  "ഒരാണും പെണ്ണും ചുംബിച്ചാൽ ലോകം നന്നാവും" ഒന്നാവും എന്ന് പറഞ്ഞത് ഒക്ടോവിയോ പാസ്സ് ആണ്, ( അത് പൊതുജനമധ്യത്തിൽ വേണമെന്ന് കേട്ടിട്ടില്ല) പാസ്സിന്റെ വരികൾ മലയാളത്തിലേക്ക് മാറ്റിയത് മലയാളത്തിന്റെ പ്രിയ കവി കടമ്മനിട്ടയാണെന്നു വായിച്ചതോർക്കുന്നു.. അക്കാലത്ത് ചുംബത്തിന്റെയും പ്രണയത്തിന്റെയും മാസ്മരികരൂപങ്ങൾ ഡെസ്കിന് മുകളിലും കലാലയങ്ങളുടെ ഇടനാഴികകളിലും മരച്ചുവട്ടിലും എന്തിന് മൂത്രപുരകളുടെ ചുവരുകളിൽ വരെ കൊറിയിട്ടിരുന്നു.. പ്രണയങ്ങളിലേ സുന്ദരമായ ചുംബനവും ഈ സമര ചുംബനവും ഒരു നിലക്കും എവിടെയും യോജിക്കുന്നില്ല. സിനിമകളിൽ കാണുന്ന ചൂടൻ ചുംബനരംഗങ്ങൾ ഒരു മുറിയിൽ ഇരുന്ന് പ്രേക്ഷകന് ആനന്ദം കൊള്ളാം, എന്നാൽ സിനിമ ഷൂട്ടിംഗ് വേളയിൽ ഇതേ രംഗം ഒരാൾക്ക് ഒരു ആനന്ദവും നൽകില്ല എന്നതാണ് ആവിഷ്കാരവും റിയാലിറ്റിയും തമ്മിലുള്ള വിടവ്. ചുംബനത്തിന്റെ രാഷ്ട്രീയം തിരഞ്ഞു പോവുമ്പോൾ ചുംബനത്തിന്റെ ആത...