മഴക്കാലവും വേനലും വസന്തവും നമ്മൾ തന്നെയായിരുന്നു.. പക്ഷികളുടെ കലപില ശബ്ദങ്ങൾ .. വൃക്ഷം തന്റെ ശിഖിരങ്ങൾ കൊണ്ട് മെല്ലെ ഇളം കാറ്റിനെ മുത്തമിട്ടു .. കാറ്റേറ്റ് ഞെട്ടറ്റു വീഴാൻ കൊതിക്കുന്ന പഴുത്തിലകൾക്ക് .. താഴെ കുസൃതികൂട്ടങ്ങൾ കാത്തിരിക്കുന്നുണ്ട് .. ഇലയിൽ മണ്ണപ്പം ചുട്ടു കളിക്കാൻ .. പിന്നെ, ഗമയിൽ അങ്ങിനെ രാജാവും രാഞ്ജിയും പോലീസും കള്ളനും കളിക്കാൻ.. സുവർണ്ണ നിറമുള്ള പഴുത്ത പ്ലാവില തൊപ്പികൾ ..!! കളികൾ പുരോഗമിക്കുകയായി.. കുട്ടികൾ കിളികളായി മാറി .. "കിയോം കിയോം കിയോം കിയോം കുഞ്ഞി കുരുവി ഞാൻ.. മഴക്കാലത്തു കിടന്നുറങ്ങാൻ ഇടം തരുമോ നീ"... എത്ര കളിച്ചു നമ്മൾ ..!! മഴക്കാലവും വേനലും വസന്തവും നമ്മൾ തന്നെയായിരുന്നു.. കാലം ബാല്യത്തിൽ നിന്നും ജീവിതത്തിലേക്ക് പുരോഗമിക്കുമ്പോൾ ഞാനും നിങ്ങളും ഒരിക്കൽ അയല്പക്കങ്ങളിലെ, നാട്ടിലെ കളിക്കൂട്ടുകാർ ആയിരുന്നു .. ഇന്നിപ്പോൾ തലകുനിച്ചിരിപ്പാണ് നെറ്റിന്റെ മാസ്മരിക ലോകത്ത് .. നെറ്റിന്റെ ആത്മാവ് ഇടക്കിടെ മരിക്കും അങ്ങിനെ ചിലർ തല ഉയർത്തി നോക്കുന്ന...