"ഈ നീട്ടിവെക്കൽ ഒരു രാഷ്ട്രീയ കുതന്ത്രം ആണ്" ജുഡീഷ്യറിയും എക്സിക്യു്ട്ടീവും ലെജിസ്ളേറ്റിവും ജനങ്ങളും പരസ്പരം പോരടിക്കേണ്ടിവരുന്ന അപൂർവ്വമായ ഇന്ത്യ ചരിത്രം ആണ് വരാൻ പോവുന്നത് . തെരുവുകളും കാമ്പസുകളും പൊതു ഇടങ്ങളും പ്രക്ഷുബ്ദമാവും .. കേന്ദ്രസർക്കാരിന്റെ നെറിക്കെട്ട പൗരത്വ വിവേചന ബില്ലിനെതിരെ രാജ്യത്തെ ജന സമൂഹങ്ങളോട് സമരപോരാട്ടങ്ങൾ തുടരാൻ ആണ് ഇമ്മട്ടിൽ കോടതി ആവശ്യപ്പെടുന്നത്. ജുഡീഷ്യറി പോലും നമ്മുടെ പോരാട്ടത്തിന്റെ തീക്ഷ്ണതയും ആത്മാർത്ഥയും അളക്കാനുള്ള തയ്യാറെടുപ്പിൽ ആണ് ഈ നാലാഴ്ച സാവകാശം അമിത്ഷാക്ക് നൽകുന്നത്. കേരള സർക്കാരിനെ മാതൃകയാക്കി രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾ CAA , NPR , NRC വിഷയങ്ങളിൽ കൂടുതൽ കരുത്തുറ്റ നിലപാടുകൾ സ്വീകരിക്കേണ്ടി വരും എന്നാണ് മനസ്സിലാവുന്നത് . അങ്ങിനെ വരുമ്പോൾ കേന്ദ്ര സർക്കാരും RSS ഉം അത് അനിയന്ത്രിതമാം വിധം ദുരുപയോഗം ചെയ്യപ്പെട്ടാൽ അധികാരത്തിന്റെ കേന്ദ്രീകൃത ഫെഡറലിസത്തിൽ നിന്നും സംസ്ഥാനങ്ങൾ-നാട്ടുരാജ്യ സമാനമായ അധികാര തർക്കത്തിലേക്കു വഴിമാറുന്ന സാഹചര്യം കൂടി സമൂഹം അഭിമുഖീകരിക്കേണ്ടി വരും .ഫലത്തിൽ സംഭവി...