പോസ്റ്റുകള്‍

ഒക്‌ടോബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
സ്ത്രീമേനിയെ വിവസ്ത്രയാക്കാൻ ആർക്കാണ് താല്പര്യം..? മാറു മറക്കാൻ കഴിയാത്ത സവർണ്ണ ജാതി വ്യവസ്ഥയുടെ കീഴാള ജീവിതത്തിൽ നിന്നും സ്ത്രീ സമൂഹത്തിന്റെ പുരോഗതി അവൾ ധരിക്കുന്ന വസ്ത്രത്തിൽ മാത്രം പരിമിതമല്ല, അതിനപ്പുറത്തേക്ക് വികസിച്ച ഒരു കാലത്തിലൂടെയാണ് നാം ജീവിക്കുന്നത് , അത് അഭിമാനകരമാണ് . ദേശാന്തരങ്ങളായും സാംസ്കാരികമായും നാണം മറയ്ക്കാനുള്ള ബോധ്യങ്ങളിൽ നിന്നാണ് വസ്ത്രം മനുഷ്യരിലേക്ക് പുരോഗമിക്കുന്നത് . വസ്ത്ര ധാരണത്തിലെ സൗന്ദര്യംമൊക്കെ പിന്നീട് ഉണ്ടായ വികാസമാണ്. മുസ്ലിം സ്ത്രീയുടെ പർദ്ദ എക്കാലത്തും വിവാദങ്ങളുടെ കറുത്ത കരുത്തുറ്റ അധ്യായമാണ്.. ഇസ്‌ലാമിക അടിസ്ഥാനം രൂപം കൊള്ളുന്നത് അറബ് സാംസ്‌ക്കാരിക ഭൂമിയിൽ നിന്നാവുമ്പോൾ അതിന്റെ പ്രാദേശിക പരിസ്ഥിതി കൂടി വസ്ത്ര ധാരണത്തിൽ പർദ്ധപോലുള്ള വസ്ത്രത്തിൽ ഉൾച്ചേർന്നിരിക്കുന്നു.. അത് എത്രത്തോളം ഇതര പ്രദേശങ്ങളിലേക്ക് അനുയോജ്യമാവും എന്നു കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ഒരു പൊളിറ്റിക്കൽ വിഷയം കൂടിയാണ്. ഒരു പാട് ഗ്രന്ഥങ്ങൾ ഈ വിഷയത്തിൽ ഇറങ്ങിയിട്ടുണ്ട്.. പലപ്പോഴും യൂറോപ്യൻ രാജ്യങ്ങളിൽ അടക്കം സ്‌കൂളുകളിൽ യൂണിവേഴ്സിറ്റി കളിൽ എല്ലാം പർദ്ദയും ഹിജാബും നിരോധിക്ക...